കാണാതായ യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

കാസര്‍കോട്: വീട്ടില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. പുലിക്കുന്നിലെ ഹാരിസിന്റെ ഭാര്യ ആഇശ(36)യുടെ മൃതദേഹമാണ് തളങ്കര ഹാര്‍ബറിന് സമീപം പുഴയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ആഇശയെ വീട്ടില്‍ നിന്ന് കാണാതായത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുവീടുകളിലും മറ്റും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ആഇശയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. 

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍