Tuesday, 3 September 2019

ചന്ദ്രഗിരിപ്പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്:  ചന്ദ്രഗിരിപ്പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. വിദ്യാനഗര്‍ നെല്‍ക്കളയിലെ ഡി ജയരാമയുടെ (35) മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കീഴൂര്‍ കടപ്പുറത്ത് കണ്ടെത്തിയത്. 

മൃതദേഹം കരക്കടിഞ്ഞതുകണ്ട് മത്സ്യത്തൊഴിലാളികള്‍ ബേക്കല്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിവരം കൈമാറിയതിനെ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.

ഞായറാഴ്ച വൈകിട്ടോടെയാണ് കൊറക്കോട് വെച്ച് മീന്‍ പിടിക്കുന്നതിനിടെ ജയറാം അബദ്ധത്തില്‍ പുഴയില്‍ വീണത്. ദൃക്സാക്ഷികള്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. പുഴയില്‍ നല്ല ഒഴുക്കായതിനാല്‍ തിരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അതിനിടെയാണ് ചൊവ്വാഴ്ച രാവിലെ കീഴൂര്‍ കടപ്പുറത്ത് കണ്ടെത്തിയത്.


SHARE THIS

Author:

0 التعليقات: