Tuesday, 10 September 2019

രാജ്യദ്രോഹ കുറ്റം: ഷെഹ്‌ലാ റാഷിദിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തിയ ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതാവിന്റെ അറസ്റ്റ് തടഞ്ഞ് കോടതി. രാജ്യദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പൊലീസാണ് ഷെഹ്ല റാഷിദിനെതിരെ കേസെടുത്തത്. ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്.

അഡീഷണല്‍ സെഷന്‍സ് ജഡ്ജി പവന്‍ കുമാര്‍ ജെയ്നാണ് അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവിട്ടത്. കേസില്‍ വിശയമായ അന്വേഷണം വേണമെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്ന് ഷെഹ്ലയോട് കോടതി ആവശ്യപ്പെട്ടു.

കശ്മീരില്‍ സൈന്യം ബിജെപിയുടെ അജണ്ട നടപ്പാക്കുകയാണെന്നും ഷെഹ്ല ആരോപിച്ചിരുന്നു. ഇതിന്റെ പേരിലാണ് ഡല്‍ഹി പൊലീസ് ഷെഹ്ലയ്ക്കെതിരെ കേസെടുത്തത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിക്ക് പിന്നാലെ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന ആരോപണവുമായി ഷെഹ്ല ട്വീറ്റ് ചെയ്തിരുന്നു.


SHARE THIS

Author:

0 التعليقات: