Monday, 16 September 2019

ജില്ലാ മദനീസ് സംഗമവും അഹ്മദ് ബാവ മുസ്ലിയാര്‍ അനുസ്മരണവും ബുധനാഴ്ച

കാസര്‍കോട്: മദനീസ് അസോസിയേഷന്‍  ജില്ലാ സംഗമവും സയ്യിദ് മദനി അറബിക് കോളജ് പ്രൊഫസര്‍ അഹ്മദ് ബാവ മുസ്ലിയാര്‍ അനുസ്മരണവും ബുധനാഴ്ച രാവിലെ 11 മണിക്ക് ജില്ലാ സുന്നി സെന്ററില്‍ നടക്കും.

സയ്യിദ് അശ്റഫ് തങ്ങള്‍ ആദൂരിന്റെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന സംഗമം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് സയ്യിദ് അബൂബക്കര്‍ മദനി മുറാ തങ്ങളുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്ഘാടനം ചെയ്യും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അനുസ്മരണ പ്രഭാഷണം നടത്തും.
മൂസല്‍ മദനി തലക്കി, അബ്ദുര്‍റഹ്മാന്‍ മദനി ജെപ്പു, യുസുഫ് മദനി ചെറുവത്തൂര്‍, അബ്ദുല്ല മദനി പാത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 


SHARE THIS

Author:

0 التعليقات: