Friday, 6 September 2019

ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി ചുമതലയേറ്റു; സത്യവാചകം ചൊല്ലിയത് മലയാളത്തില്‍

തിരുവനന്തപുരം : കേരളത്തിന്റെ 22 മത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു. മലയാളത്തില്‍ സത്യവാചകം ചൊല്ലിയാണ് ഗവര്‍ണ്ണര്‍ ചുമതലയേറ്റത്.

ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ.ടി ജലീല്‍ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഇന്നലെ രാവിലെയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം എ.കെ ബാലന്‍, ഇ.ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ.ടി ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ആരിഫ് മുഹമ്മദ് ഖാനെ സ്വീകരിച്ചത്.
രാജ്ഭവനിലെത്തി മുഖ്യമന്ത്രി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.


SHARE THIS

Author:

0 التعليقات: