Tuesday, 3 September 2019

കാഞ്ഞിരംകുളം മൗണ്ട് കാര്‍മല്‍ സ്‌കൂളില്‍ അക്രമം; 7 ബസുകള്‍ അടിച്ചുതകര്‍ത്തു

തിരുവനന്തപുരം: കാഞ്ഞിരംകുളം മൗണ്ട് കാര്‍മല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ അക്രമം. ഒരു സ്‌കൂള്‍ ബസ് കത്തിക്കുകയും 6 ബസുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. സ്‌കുളിന് പിന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഏസി ബസുകള്‍ ആണ് തകര്‍ത്തിട്ടുള്ളത്. സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയില്‍ നടന്ന അക്രമം രാവിലെയാണ് അറിഞ്ഞത്. 

സ്‌കൂള്‍ കെട്ടിടം തീവെയ്ക്കാനും ശ്രമിച്ചിട്ടുണ്ട്.  സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്ബ് ചെയ്യുന്നു. ഫൊറന്‍സിക് വിദഗ്ധര്‍ തെളിവെടുക്കുന്നു. സ്‌കൂള്‍ അധികൃതരുടെ മൊഴിയെടുത്തു.


SHARE THIS

Author:

0 التعليقات: