Monday, 9 September 2019

നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കലുങ്കിലിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കലുങ്കിലിടിച്ച് യുവാവ് മരിച്ചു. മടിക്കൈ കാരാക്കോട്ടെ കോരന്റെ മകന്‍ ബിനു (45) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ മടിക്കൈ മുണ്ടോട്ടാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ ബിനുവിനെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



SHARE THIS

Author:

0 التعليقات: