Thursday, 19 September 2019

കുമ്പളയില്‍ വന്‍ പാന്‍മസാല വേട്ട; ലോറിയില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

കുമ്പള: കുമ്പളയില്‍  നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി.  ഇന്റലിജന്‍സ് സ്‌ക്വാഡാണ് വാഹന പരിശോധനക്കിടയില്‍ ആറു  ലക്ഷത്തിലധികം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. 

മംഗ്‌ളൂരു ബന്തറില്‍ നിന്നും കണ്ണൂരിലേക്ക് പലചരക്ക് സാധനങ്ങള്‍ കയറ്റി പോവുകയായിരുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ ഉള്ള ലോറിയില്‍ നിന്നുമാണ് ഇവ കണ്ടെത്തിയത്. കുമ്പളയില്‍ വച്ച് വാഹന പരിശോധന നടത്തുകയായിരുന്നു ഇന്റലിജന്‍സ് സ്‌ക്വാഡ്. 122 കെജി വരുന്ന 5 ചാക് ഹാന്‍സ് , 78കെജി ബാവല , 42കെജി കൂള്‍ ലിപ്ത് എന്നീ നിരോധിത ഉത്പന്നങ്ങള്‍ ആണ് പിടികൂടിയത്.  കുമ്പള എക്‌സൈസിന് കൈമാറി .


SHARE THIS

Author:

0 التعليقات: