Wednesday, 25 September 2019

മഞ്ചേശ്വരത്ത് മത്സരം യു ഡി എഫും ബി ജെ പിയും തമ്മില്‍: കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: മഞ്ചേശ്വരത്ത് ബി ജെ പിയാണ് യു ഡി എഫിന്റെ മുഖ്യ എതിരാളിയെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. യു ഡി എഫും ബി ജെ പിയും തമ്മിലാണ് പ്രധാന മത്സരം. യു ഡി എഫ് വിജയിക്കുമെന്ന കാര്യം ഉറപ്പാണ്. രണ്ടാം സ്ഥാനത്തിനായാണ് ബി ജെ പിയും സി പി എമ്മും മത്സരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.


SHARE THIS

Author:

0 التعليقات: