മദനി സംഗമവും അനുസ്മരണവും സംഘടിപ്പിച്ചു

കാസര്‍കോട്: ഉള്ളാള്‍ സയ്യിദ് മദനി അറബിക്ക് കോളജില്‍ നിന്ന് മദനി ബിരുദം നേടിയ കാസര്‍ഗോഡ് ജില്ല മദനി സംഗമവും, ശൈഖ് അഹ്മ്മദ് ബാവ ഉസ്താദ് അനുസ്മരണവും നടത്തി . 

ജില്ല സുന്നി സെന്റില്‍ ചേര്‍ന്ന യോഗത്തില്‍ മുസല്‍മദനി അല്‍ ബി ഷാറ: അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മുഗ്രാല്‍ ഉല്‍ഘാടനം ചെയ്തു അബുല്‍ ഖാദിര്‍ മദനി പള്ളങ്കോട് അനുസ്മരണ പ്രഭാഷണം നടത്തി. 

മദനീസ് ജില്ലാ ഭാരവാഹികളായി സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് മുഹമ്മദ് മദനി മൊഗ്രാല്‍, അബ്ദുല്‍ റഹ്മാന്‍ മുസ് ലിയാര്‍ മദനി കാടാച്ചിറ,  (രക്ഷാധികാരികള്‍) സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദുര്‍, ( പ്രസി) മുസല്‍മാനി അല്‍ ബിഷാറ, അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട്, (വൈസ് പ്രസി), യൂസുഫ് മദനി  ചെറുവത്തൂര്‍ (ജന:സെക്രട്ടറി), ഉമറുല്‍ ഫാറൂഖ് മദനി മച്ചംപാടി, സി.എം .എ. കുഞ്ഞി മദനി അഡൂര്‍, ഉമര്‍ മദനി പൊയ്യത്ത്ബയല്‍ (സി ക്രട്ടറിമാര്‍) ഹസൈനാര്‍ മദനി കാഞ്ഞങ്ങാട് (ട്രഷറര്‍) എന്നിവരെയും തെരെഞ്ഞെടുത്തു.

 അബ്ദുള്ള മദനി പാത്തൂര്‍ സ്വാഗതവും ഉമറുല്‍ ഫാറൂഖ് മദനി മച്ചമ്പാടി നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍