Tuesday, 10 September 2019

മഞ്ചേശ്വരത്ത് ബേക്കറി കട കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

മഞ്ചേശ്വരം: മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് സമീപം തീപിടിച്ച് ബേക്കറി പൂര്‍ണ്ണമായും കത്തി നശിച്ചു. മഞ്ചേശ്വരം സ്വദേശി അബ്ദുല്‍ ഹമീദിന്റെ ഉടമസ്ഥതയിലുള്ള ആല്‍ഫ സ്വീറ്റ്‌സ് ആന്റ് ജൂസ് സെന്ററിലാണ് തീ പിടുത്തം ഉണ്ടായത്. 

ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തിയെങ്കിലും സാധനങ്ങളും ഉപകരണങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. എട്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.


SHARE THIS

Author:

0 التعليقات: