Monday, 23 September 2019

ഉപതെരഞ്ഞെടുപ്പ്; മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം രണ്ടു ദിവസത്തിനകം

കോഴിക്കോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയെ രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്ന് മുസ്ലിം ലീഗ്. കഴിഞ്ഞ തവണത്തെ അതെ ആ സാഹചര്യം അല്ല ഇപ്പോഴുള്ളതെന്നും മുസ്ലിം ലീഗ് മികച്ച വിജയം നേടുമെന്നും പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.

മഞ്ചേശ്വരം സ്ഥാനാര്‍ഥി പട്ടികയില്‍ ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീനും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫിനുമാണ് സാധ്യതയുള്ളത്.


SHARE THIS

Author:

0 التعليقات: