Friday, 13 September 2019

മാവുങ്കാലില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരിക്ക്

മാവുങ്കാല്‍: മാവുങ്കാലില്‍ സി.പി.എം -ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാട്ടുകുളങ്ങര ക്ഷേത്ര മുന്‍ സെക്രട്ടറിയും മുഖാരി-മൂവാരി സമുദായ നേതാവുമായ വസന്തകുമാറിന് നേരെയുണ്ടായ അക്രമത്തെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടയാണ് സംഭവം. സാരമായി പരിക്കേറ്റ വസന്തകുമാറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


മാവുങ്കാലിലെ ചുമട്ടു തൊഴിലാളി ഉമേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ആക്രമിച്ചതെന്ന് വസന്തകുമാറ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് തിരിച്ചടിയായാണ് ഉമേശന് നേരെ അക്രമണമുണ്ടായത്. 

മാവുങ്കാലിലെ ബി.എം.എസ് പ്രവര്‍ത്തകനും ചുമട്ടുതൊഴിലാളിയുമാണ് ഉമേശന്‍. സി.പി.എം പ്രവര്‍ത്തകന്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള അഞ്ചളോം വരുന്ന സംഘമാണ് തന്നെ ആക്രമിച്ചതെന്ന് ഉമേശനും മൊഴിനല്‍കിയിട്ടുണ്ട്. പരിക്കേറ്റ ഉമേശനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.


SHARE THIS

Author:

0 التعليقات: