Friday, 6 September 2019

മില്‍മ പാലിന് വില കൂട്ടി; ലിറ്ററിന് 4 രൂപ കൂടും

കൊച്ചി: മില്‍മപാലിന് വില കൂട്ടാന്‍ തീരുമാനമായി. ലിറ്ററിന് നാലുരൂപയാണ് കൂട്ടുന്നത്. അരലിറ്റര്‍ പാക്കറ്റിന് 2 രൂപയാണ് കൂടുക.

എല്ലായിനം പാലിനും 4 രൂപ വീതം കൂട്ടും . കൂട്ടുന്ന വിലയില്‍ 3 രൂപ 35 പൈസ കര്‍ഷകന് ലഭിക്കും .
മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പാല്‍വില കൂട്ടാന്‍ തീരുമാനമെടുത്തത്. ലിറ്ററിന് 7 രൂപ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യം.


SHARE THIS

Author:

0 التعليقات: