ലോറി ഡ്രൈവറെ കാണാനില്ലെന്ന് പരാതി

ബേഡകം: ലോറി ഡ്രൈവറെ കാണാനില്ലെന്ന് പരാതി. ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുന്നാട് ചേരിപ്പാടി പിണ്ടിക്കടവ് വീട്ടില്‍ ടി. നാരായണന്റെ മകന്‍ എന്‍ അനീഷിനെ (27) യാണ് കാണാതായത്. 2019 ജനുവരി ഒന്ന് മുതല്‍ യുവാവിനെ കാണാനില്ലെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സുമാര്‍ 167 സെ.മീ. ഉയരം, വെളുത്ത നിറം, വലത് പുരികത്തില്‍ മുറിക്കല, വലത് ചെവിയില്‍ കാക്കപ്പെട്ടി, വലത് കയ്യില്‍ സ്റ്റീല്‍ വള, മുന്‍വശത്തെ ഒരു പല്ല് മുറിഞ്ഞ നിലയിലാണ്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബേഡകം പോലീസ് സ്റ്റേഷന്‍ 049994 205238, സബ് ഇന്‍സ്പെക്ടര്‍ 9497935779, ബേഡകം ഇന്‍സ്‌പെക്ടര്‍ 9497947261 നമ്പറിലോ വിവരമറിയിക്കണം.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍