വിവാഹ വീട്ടില്‍വച്ച് ഗായകന്റെ 'പാട്ടില്‍ വീണു', മാസങ്ങള്‍ക്കിപ്പുറം മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവാവിനും യുവതിക്കും കിട്ടിയത് മുട്ടന്‍ പണി

കോഴിക്കോട്: വിവാഹ വീട്ടില്‍ വച്ച് പരിചയപ്പെടുകയും, മാസങ്ങള്‍ക്കിപ്പുറം ഒളിച്ചോടുകയും ചെയ്ത യുവതിയേയും യുവാവിനെയും റിമാന്റ് ചെയ്തു. കുട്ടികളെയും പങ്കാളിയേയും ഉപേക്ഷിച്ച് ഒളിച്ചോടിയ കല്ലിടുക്കില്‍ ഷമ്മാസ്(35), നടുവണ്ണൂര്‍ കുറ്റിക്കാട്ടില്‍ ഷിബിന(31) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് റിമാന്റ് ചെയ്തിരിക്കുന്നത്.

ഷിബിനയെ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലും, ഷമ്മാസിന്റെ ഭാര്യ നല്ലളം സ്റ്റേഷനിലുമാണ് പരാതി നല്‍കിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇരുവരും കൊല്ലം കൊട്ടാരക്കര ഭാഗത്ത് ഒളിച്ച് താമസിക്കുകയാണെന്ന് കണ്ടെത്തി. പൊലീസ് നടത്തിയ നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഇരുവരും അറസ്റ്റിലായത്.

മാസങ്ങള്‍ക്ക് മുമ്ബ് ഒരു വിവാഹ വീട്ടില്‍വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഫോണ്‍ നമ്ബരും കൈമാറി. ഫോണ്‍ വിളികളിലൂടെ കൂടുതല്‍ അടുത്തു. പിന്നീട് ഒരുമിച്ച് ജീവിക്കാനായി നാട് വിട്ട് പോകുകയായിരുന്നു. യുവാവിന് ഭാര്യയും മൂന്ന് കുട്ടികളും യുവതിക്ക് ഭര്‍ത്താവും ഒരു മകളുമാണ് ഉള്ളത്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍