Sunday, 8 September 2019

അംഗടിമൊഗറില്‍ നിന്നും കാണാതായ സ്ത്രീയുടെ മൃതദേഹം നെല്ലിക്കുന്ന് കടപ്പുറത്തു നിന്നും കണ്ടെത്തി

കാസര്‍കോട് : അംഗടിമൊഗര്‍ പുഴയില്‍ നിന്നും കാണാതായ സ്ത്രീയുടെ മൃതദേഹം നെല്ലിക്കുന്ന് കടപ്പുറത്തു നിന്നും കണ്ടെത്തി. അംഗടിമൊഗര്‍ സ്വദേശിയായ ലക്ഷ്മി (85)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഇവരെ ശനിയാഴ്ച വൈകിട്ടോടെയാണ് കാണാതായത്. 

ഞായറാഴ്ച രാവിലെ ആറ് മണിയോടെ മത്സ്യബന്ധനത്തിന് പോകുന്നവരാണ് മൃതദേഹം കണ്ട് പോലീസിനെ വിവരം അറിയിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി


SHARE THIS

Author:

0 التعليقات: