Friday, 6 September 2019

മൊബൈല്‍ കടയുടെ ചുമര്‍ തുരന്ന് 17 മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു

മഞ്ചേശ്വരം: മൊബൈല്‍ കടയുടെ ചുമര്‍ തുരനന് അകത്തു കടന്ന മോഷ്ടാവ് 17 മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. ഹൊസങ്കടിയിലെ മുത്തലിബിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് കവര്‍ച്ച നടന്നത്. മൊത്തം 1,80000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുകളാണ് മോഷ്ടാവ് കവര്‍ന്നത്. 

രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. കടയില്‍ സ്ഥാപിച്ച സി സി ടി വിയില്‍ മുഖംമൂടി ധരിച്ച മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: