ദേശീയപാതയിലെ ഗര്‍ത്തം; തിരുവോണ നാളില്‍ റോഡിലെ കുഴിയില്‍ ഓണപ്പൂക്കളം ഒരുക്കി പ്രതിഷേധം

മൊഗ്രാല്‍: കാസര്‍കോട് മുതല്‍ തലപ്പാടി വരെയുള്ള ദേശീയപാതയില്‍ രൂപംകൊണ്ട വന്‍ ഗര്‍ത്തങ്ങളിലെ യാത്രാ ദുരിതത്തില്‍ അധികൃതര്‍ കാണിക്കുന്ന നിസ്സംഗതയില്‍ പ്രതിഷേധമറിയിച്ച് തിരുവോണനാളില്‍ മൊഗ്രാലില്‍ ദേശീയ വേദി പ്രവര്‍ത്തകര്‍ റോഡിലെ കുഴിയില്‍ 'ഓണപ്പൂക്കളം' ഒരുക്കിയത് വേറിട്ട പരിപാടിയായി മാറി.

പ്രതിഷേധ പരിപാടിയില്‍ പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഹമീദ് പെര്‍വാഡ്, എം എ.മൂസ, ടി കെ അന്‍വര്‍, സി.എച്ച്.ഖാദര്‍, നാസിര്‍ മൊഗ്രാല്‍, അക്ബര്‍ പെര്‍വാഡ്, ടി പി അനീസ്, പി വി അന്‍വര്‍, ആരിഫ് കൊപ്ര ബസാര്‍, എം എ ഇക്ബാല്‍, ഇസ്മായില്‍ മൂസ, എം വിജയകുമാര്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ശിഹാബ് കൊപ്പളം, കെ പി മുഹമ്മദ്, നാഫിഹ് എം എം, ഖാദര്‍ മൊഗ്രാല്‍, എം.എ സിദ്ദീഖ് അബ്കോ, ഫൈസല്‍ കടപ്പുറം, അഷ്ഫാദ് വലിയവളപ്പ്, എച്ച്.എ ഖാലിദ്, മൊയ്ദീന്‍ പെര്‍വാഡ്, ഹാരിസ് ബാഗ്ദാദ്, എം എസ് മുഹമ്മദ് കുഞ്ഞി,സിദ്ദീഖ് മാന്‍കൂര്‍ എന്നിവര്‍ പ്രസംഗിച്ചു. എം എം റഹ്മാന്‍ സ്വാഗതം പറഞ്ഞു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍