Wednesday, 25 September 2019

വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടവുമായി മൊഗ്രാലിലെ സഹോദരിമാര്‍

മൊഗ്രാല്‍: വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടവുമായി മൊഗ്രാലിലെ സഹോദരിമാര്‍. മൊഗ്രാല്‍ ഷാഫി മസ്ജിദിനു സമീപത്തെ എംപി ഹൗസിലെ സഹോദരികളായ ഷംനയും ഷിബിലയും ഇനി ഡെന്റല്‍ ഡോക്ടറും എഞ്ചിനീയറുമാകും. സഹോദരങ്ങളായ എം പി ഹംസയുടെയും എംപി അബ്ദുള്ളയുടെയും മക്കളാണ് ഇരുവരും. 

2012-13 വര്‍ഷം എസ്.എസ്.എല്‍.സി വരെ
മുട്ടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു ഇരുവരുടെയും സ്‌കൂള്‍ പഠനം. എസ് എസ് എല്‍ സിയില്‍ മുഴുവന്‍ വിഷയങ്ങളിലും ഷിബില എ പ്ലസ് നേടിയപ്പോള്‍ ഷംന 96 ശതമാനം മാര്‍ക്ക് നേടി. പിന്നീട് ഹയര്‍  സെക്കന്ററി പഠനം ഷിബില മംഗളൂരു ആന്‍സ് കോളേജിലും, ഷംന ചെമ്മനാട് ഗവണ്‍മെന്റ് മുസ്ലിം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായിരുന്നു. തുടര്‍ന്ന് ഇരുവരും എന്‍ട്രന്‍സ് പരീക്ഷ എഴുതുകയായിരുന്നു. തുടര്‍ പഠനത്തിനായി പിന്നീട് 2പേരും വ്യത്യസ്ത കോഴ്സുകള്‍ തിരഞ്ഞെടുക്കുകയും ഇതിനെ രക്ഷിതാക്കള്‍ അംഗീകരിക്കുകയും ചെയ്തു. ഷിബില സംസ്ഥാന സര്‍ക്കാരിന്റെ നീറ്റ് മുഖാന്തരം എന്‍ട്രന്‍സ് പരീക്ഷയെഴുതി കര്‍ണാടക സുള്ള്യയിലെ ഗവണ്‍മെന്റ് കെ.വി ജെ കോളേജില്‍ ബി.ഡി എസ് കോഴ്സിന് അഡ്മിഷന്‍
നേടി. ഷംനയാകട്ടെ മംഗലാപുരം ബ്യാരി കോളേജില്‍ സിവില്‍ എന്‍ജിനീയറിങ്
വിഭാഗത്തില്‍ ചേരുകയായിരുന്നു. ഇവിടെയും രണ്ടുപേരും ഉയര്‍ന്ന മാര്‍ക്ക് നേടി
കോഴ്സ് പൂര്‍ത്തിയാകുകയും ചെയ്തു. ഇപ്പോള്‍ ഡോക്ടര്‍, എഞ്ചിനീയറിംഗ്
പരിശീലനത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. 

മൊഗ്രാല്‍ പ്രദേശത്ത് നിന്ന് ഇതിനകം 15 ഓളം പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ എഴുതി വിവിധ കോളേജുകളില്‍ അഡ്മിഷന്‍ നേടിയിട്ടുള്ളത്.


SHARE THIS

Author:

0 التعليقات: