Friday, 6 September 2019

സ്വലാത്ത് വാര്‍ഷികം സമാപിച്ചു

മൗവ്വല്‍: കുന്നൂച്ചി സ്വലാത്ത് നഗര്‍ അടുക്കം ജുമാ മസ്ജിദില്‍ 24-ാമത് സ്വലാത്ത് വാര്‍ഷികവും ഏര്‍വാടി ആണ്ട് നേര്‍ച്ചയു സമാപിച്ചു.


മസ്ജിദ് പ്രസിഡന്റ് ഉസ്താദ് ഷരീഫ് ഇബ്നു മുഹമ്മദ് നേതൃത്വം നല്‍കി. ഖവാലി, ബുര്‍ദ മജ്ലിസിന് അബ്ദുല്‍ ജലീല്‍ സഖാഫി നേതൃത്വം നല്‍കി. അഷ്റഫ് ജൗഹരി എരുമാട് മതപ്രഭാഷണം നടത്തി. ഏര്‍വാടി തവസ്സുല്‍ ബയ്ത്തിനും കൂട്ട് പ്രാര്‍ത്ഥനയ്ക്കും ഉസ്താദ് ഷരീഫ് ഇബ്നു മുഹമ്മദ്, മുത്തുക്കോയ തങ്ങള്‍ രാമന്തളി, കെ.പി.എസ്.തങ്ങള്‍ ഹദ്ദാദ്, ഇസ്മായില്‍ അലിം ഏര്‍വാടി, യഹ് യാന്‍ തങ്ങള്‍ മടവൂര്‍ കോട്ട  എന്നിവര്‍ നേതൃത്വം നല്‍കി. 

തുടര്‍ന്ന് ആയിരങ്ങള്‍ക്കുള്ള അന്നദാനത്തോടെ ആണ്ട് നേര്‍ച്ചയ്ക്ക് സമാപനം കുറിച്ചു


SHARE THIS

Author:

0 التعليقات: