Monday, 9 September 2019

മുഹര്‍റം പവിത്രത നില നിര്‍ത്താന്‍ മുസ്ലിം സമൂഹം തയാറാകണം -എസ് വൈ എസ്

ഗാളിമുഖം :മുസ്ലിം സമൂഹം മുഹറമിന്റെ പവിത്ര കാത്തു സൂക്ഷിക്കാന്‍ തയ്യാറാകണമെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി സാത്ത്വനം പ്രവര്‍ത്തനത്തില്‍ വ്യാപൃതരാകണെമെന്ന്
ഗാളിമുഖം ഖലീല്‍ സ്വലാഹില്‍ നടന്ന എസ് വൈ എസ് പള്ളങ്കോട് സര്‍ക്കിള്‍ ഒലിവ് സംഗമം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ അബൂബക്കര്‍ അമാനി ഗാളിമുഖം അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് ജില്ലാ നിരീക്ഷകന്‍ മുഹമ്മദ് കുഞ്ഞി അമാനി ഉദ്ഘാടനം ചെയ്തു. ഹാഫിസ് ഹിമമി സഖാഫി പരപ്പ വിഷയാവതരണം നടത്തി.സര്‍ക്കിള്‍ സി സി ഉമര്‍ സഖാഫി മയ്യളം കര്‍മ്മ പദ്ധതികള്‍ വിശകലനം ചെയ്തു. ഉമര്‍ സഖാഫി ബെദ്രടി, ജലീല്‍ സഖാഫി കര്‍ന്നൂര്‍, ഇബ്രാഹീം നഈമി പള്ളങ്കോട്, റാഷിദ് മാസ്റ്റര്‍ പള്ളങ്കോട്, , ഹനീഫ അഡൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. റാഷിദ് ഹിമമി സഖാഫി സ്വാഗതവും അബ്ദുല്ല പരപ്പ നന്ദിയും പറഞ്ഞു. 

SHARE THIS

Author:

0 التعليقات: