Sunday, 1 September 2019

ഹിജ്‌റ ചരിത്ര പഠന സെമിനാര്‍ ശ്രദ്ധേയമായി

പുത്തിഗെ; മുഹര്‍റം ഒന്ന് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മുഹിമ്മാത്ത് കോളേജ് ഓഫ് ഇസ്ലാമിക് സയന്‍സ് വിദ്യാര്‍ത്ഥി സംഘടനയായ ഇശാഅത്തുസുന്ന സ്റ്റുഡന്‍സ് യൂണിയന്‍ ഹിജ്‌റ ചരിത്ര പഠന സെമിനാര്‍ സംഘടിപ്പിച്ചു. 

ഹിജ്‌റ; ചരിത്രവും പശ്ചാത്തലും, പലായനത്തിന്റെ സങ്കീര്‍ണ്ണതകള്‍; അഭയാര്‍ത്ഥികളുടെയും, വഴിത്തിരിവിന്റെ ഹിജ്‌റ പഠനവും പാഠങ്ങളും തുടങ്ങി വിത്യസ്ത വിഷയങ്ങളില്‍ ഹാഫിസ് ഫാറുഖ് കടമ്പ, അബൂബക്കര്‍ ബെളിഞ്ച,സ്വലാഹുദ്ധീന്‍ കുത്താര്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. 

പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച 'ചാര്‍ട്ടിന്‍ കൂട്ടം' പദ്ധതി ഏറെ ശ്രദ്ധേയമായി. പ്രന്‍സിപ്പള്‍ അബൂബക്കര്‍ കാമില്‍ സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം അബ്ദുറഹ്മാന്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു. അബ്ബാസ് സഖാഫി മലപ്പുറം, മുഹമ്മദ് മുസ്ഥഫ സഖാഫി പട്ടാമ്പി, അബ്ദുല്‍ ഫത്താഹ് സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു. മുര്‍ശിദ് എര്‍മാളം സ്വാഗതവും നാഫിഹ് ഗോളിയടുക്ക നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: