Monday, 16 September 2019

വിദ്യാഭ്യാസം സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ചാലകശക്തിയാകണം -ജില്ലാ പോലീസ് ചീഫ്

പുത്തിഗെ:  ഓരോ വിദ്യാര്‍ത്ഥിയും സ്വയം സാമൂഹിക പ്രവര്‍ത്തകരാകുമ്പോഴാണ് വിദ്യാഭ്യാസം അതിന്റെ യാഥാര്‍ഥ്യ ലക്ഷ്യം നേടുന്നതെന്നും അതിലൂടെ വിദ്യാഭ്യാസം സ്ാമൂഹിക പ്രവര്‍ത്തനങ്ങളുടെ ചാലകശക്തിയാകണമെന്നും ജില്ലാ പോലീസ് ചീഫ് ജെയിസ് ജോസ് അഭിപ്രായപ്പെട്ടു.

മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നല്ലപാഠം ക്ലബിന്റെ മാതൃകാപദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒരു ഗ്രാമത്തെ കോര്‍ത്തിണക്കി വിദ്യാര്‍ത്ഥികളിലൂടെ സാമൂഹ്യനന്മയുടെ പുതിയ ലോകം രചിക്കാന്‍ ആദ്യഘട്ടമെന്ന നിലയില്‍ പുത്തിഗെ ഗ്രാമപഞ്ചായത്തിലെ നാലാംവാര്‍ഡിനെ (ബാഡൂര്‍) ദത്തെടുത്തു. 

ബാഡൂര്‍ എ എല്‍ പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുണ ജെ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പുഷ്പ അമേക്കള, ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റ്ിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ശാന്തി വൈ, വെല്‍ഫെയര്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചെനിയപാടി, മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍, സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍, പ്രിന്‍സിപ്പല്‍ എം.ടി. രൂപേഷ്, പ്രധാനാധ്യാപകന്‍ അബ്ദുല്‍ ഖാദര്‍, ബാഡൂര്‍ സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് ഹസനുല്‍ ബന്ന, കുമ്പള സഹകരണ കാര്‍ഷിക ബാങ്ക് പ്രസിഡന്റ് ശിവപ്പ റായ്, പ്രൊഫ. സി.എച്ച്. യൂസുഫ്, ക്ലബംഗം ഫറാസ് യൂസുഫ്, മുഹമ്മദ് വാസില്‍, ഫാത്വിമ, കോര്‍ഡിനേറ്റര്‍മാരായ ഹനീഫ ഹിംസാക്ക്, വിനീഷ ടീച്ചര്‍, വിവിധ ക്ലബ് അംഗങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും സംബന്ധിച്ചു. 


SHARE THIS

Author:

0 التعليقات: