Friday, 13 September 2019

മുഹിമ്മാത്ത് നല്ലപാഠം ക്ലബ് മാതൃകം പദ്ധതി ഉദ്ഘാടനം ശനിയാഴ്ച

പുത്തിഗെ: 'വിദ്യാഭ്യാസം സാമൂഹ്യ നന്മയ്ക്ക്' എന്ന ആശയമുയര്‍ത്തി മുഹിമ്മാത്ത് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ മലയാള മനോരമ നല്ലപാഠം ക്ലബ്ബ് പുത്തിഗെ ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡിനെ ദത്തെടുക്കുന്ന മാതൃകം പദ്ധതിയുടെ ഉദ്ഘാടനം സെപ്തംബര്‍ 14 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് എ എല്‍ പി സ്‌ക്കൂള്‍ ബാഡൂരില്‍ നടക്കും.


വാര്‍ഡിലെ വിവിധ ക്ലബ്ബുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, വായനശാലകള്‍, അംഗണവാടികള്‍ തുടങ്ങിയവയൊക്കെ കോര്‍ത്തിണക്കി കൊണ്ട് വിവിധ പദ്ധതികള്‍ ഒരു അധ്യായന വര്‍ഷത്തില്‍ സംഘടിപ്പിക്കും.
   
   പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുണ ജെയുടെ അധ്യക്ഷതയില്‍ ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ പരിപാടിയില്‍ സംബന്ധിക്കും. 


SHARE THIS

Author:

0 التعليقات: