Wednesday, 18 September 2019

കാരുണ്യ നിധി; സ്‌കൂള്‍ കൂട്ടായ്മ സമാഹരിച്ചത് 7 ലക്ഷത്തോളം രൂപ

തൃക്കരിപ്പൂര്‍: 'തുണയറ്റവര്‍ക്ക് തണലൊരുക്കാം - തിരിച്ചു കയറാന്‍ ഒരു വീട്' പദ്ദതിയുടെ ഭാഗമായി മുജമ്മഉ സ്‌കൂളില്‍ സംഘടിപ്പിക്കപ്പെട്ട കാരുണ്യ നിധി സമര്‍പ്പണം പ്രൗഢമായി.

മുജമ്മഉ നഴ്‌സറി, സഹ്റ & ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, സ്ഥാപന ബന്ധുക്കള്‍, രക്ഷിതാക്കള്‍,അലുംനി തുടങ്ങിയവയിലുടെ സ്വരൂപിക്കപ്പെട്ട 7 ലക്ഷത്തോളം രൂപ വിദ്യാര്‍ത്ഥി - അധ്യാപക പ്രതിനിധികള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി.
സ്‌കൂളിന്റെ മേല്‍നോട്ടത്തില്‍ ദുരിത ബാധിത മേഖലയില്‍ ഒരു വീട് നിര്‍മ്മിച്ച് കൊടുക്കാന്‍ ഈ തുക വിനിയോഗിക്കും. 

സകൂള്‍ ചെയര്‍മാന്‍ അബ്ദുല്‍ മജീദ് മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് റിട്ട. അഡീഷണല്‍ ഡി.പി.ഐ. ശ്രീ. സി. രാഘവന്‍ പ്രൊജക്റ്റ് ലോഞ്ചിംഗ് നടത്തി ഉല്‍ഘാടനം ചെയ്തു. അബ്ദുല്‍ ജലീല്‍ സഖാഫി ഉപഹാരം നല്‍കി. എന്‍.എ. മുനീര്‍ കുവൈത്ത് പ്രഭാഷണം നടത്തി.
പ്രമുഖരുടെ സാന്നിധ്യം ചടങ്ങിനെ ധന്യമാക്കി.


SHARE THIS

Author:

0 التعليقات: