വര്‍ദ്ധിപ്പിച്ച പാല്‍ വില വ്യാഴാഴ്ച്ച നിലവില്‍ വരും

തിരുവനന്തപുരം: വര്‍ദ്ധിപ്പിച്ച പാല്‍ വില വ്യാഴാഴ്ച്ച നിലവില്‍ വരും. ഇന്ന് ചേര്‍ന്ന മില്‍മ ഭരണസമിതി യോഗം വിലവര്‍ദ്ധനവിനുള്ള അംഗീകാരം നല്‍കി. ഇതോടെ എല്ലാ ഇനം പാലിനും ലിറ്ററിന് നാല് രൂപ വീതം വര്‍ദ്ധിക്കും. വിലവര്‍ദ്ധനവിനുള്ള അംഗീകാരം സര്‍ക്കാര്‍ മില്‍മയ്ക്ക് നല്‍കിയിരുന്നു.


പാലിന് നാല് രൂപ വര്‍ദ്ധിപ്പിക്കാനാണ് മില്‍മക്ക് സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയത്. കഴിഞ്ഞ ആറിന് തീരുമാനം എടുത്തിരുന്നെങ്കിലും ഓണത്തിന് ശേഷം വിലവര്‍ദ്ധിപ്പിച്ചാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. ഇന്ന് ചേര്‍ന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ചു. മഞ്ഞ, ഇളം നീല കവറുകളിലെ പാലിന് ഇനി മുതല്‍ 44 രൂപയാകും. 46 രൂപയാണ് കടുംനീലക്ക്. കാവി പച്ച നിറങ്ങളുള്ള കവറിലെ പാലിന് 48 രൂപയുമായും ഉയരും.


വര്‍ദ്ധിപ്പിച്ച തുകയില്‍ 3.35 പൈസ ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കും. ഏഴ് രൂപയുടെ വര്‍ദ്ധനവ് വേണമെന്നായിരുന്നു മില്‍മയുടെ ആവശ്യം എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല. 2017ലാണ് സംസ്ഥാനത്ത് ഏറ്റവുമൊടുവിലായി പാല്‍വില മില്‍മ കൂട്ടിയത്. അന്നും നാല് രൂപയാണ്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍