മറയൂര്‍: ഇതര സമുദായക്കാരുടെ വീട്ടില്‍ പോകുകയും ഭക്ഷണം കഴിക്കുകയും ചെയ്തതിന് കോവില്‍ക്കടവില്‍ 68 കാരന്റെ കാല് സഹോദര പുത്രന് വാക്കത്തി കൊണ്ട് വെട്ടിമാറ്റി.
കാന്തല്ലൂര്‍ പഞ്ചായത്തിലെ കര്‍ശനാട് സ്വദേശി രാമയ്യയുടെ മകന് മുത്തുപാണ്ടി (68)യുടെ മുട്ടിന് താഴെയാണ് വെട്ടിമാറ്റിയത്. പ്രതിയായ സഹോദര പുത്രന് മുരുകന് (28) ഒളിവിലാണ്. കാലിന്റെ 95 ശതമാനം ഭാഗവും അറ്റു. തമിഴ് തേവര് സമുദായാംഗമാണിവര്‍.
ആളുകള്‍ നോക്കി നില്‍ക്കേ ചൊവ്വാഴ്ച രാവിലെ 9.45 നാണ് സംഭവം. ജങ്ഷനിലെ വ്യാപാര സ്ഥാപനത്തിന് മുമ്ബിലെ തിണ്ണയില്‍ ഇരിക്കുകയായിരുന്ന മുത്തുപാണ്ടിയെ വാക്കത്തിയുമായി വന്ന മുരുകന് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറി ഇയാള്‍ സ്ഥലം വിട്ടു.
15 മിനിറ്റോളം രക്തംവാര്‍ന്നു കിടന്ന ശേഷം പോലീസെത്തിയാണ് ഇദ്ദേഹത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ശസ്ത്രക്രിയയ്ക്കായി കോയമ്പത്തൂര്‍ ഫിംസിലേക്ക് മാറ്റി.
മറ്റ് സമുദായക്കാരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കരുതെന്ന് പറഞ്ഞ് മുരുകന് മിക്കവാറും വഴക്കിട്ടിരുന്നുവെന്നാണ് പരിക്കേറ്റ മുത്തുപാണ്ടി പോലീസിന് നല്കിയ മൊഴി.
0 التعليقات: