ഝാര്‍ഖണ്ഡില്‍ കല്‍ക്കരി ലോറി കാറിനു മുകളിലേക്ക് മറിഞ്ഞു; മൂന്നുപേര്‍ മരിച്ചു


റാഞ്ചി: ഝാര്‍ഖണ്ഡില്‍ ഹസാരിബാഗിലെ ഗിരിധിയില്‍ കല്‍ക്കരി ലോറി കാറിനു മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ വെന്തുമരിച്ചു. ലോറി മറിഞ്ഞതിനെ തുടര്‍ന്ന് കാറിന് തീപിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മുഹമ്മദ് ജലാലുദ്ദീന്‍, മുഹമ്മദ് തൗഫീഖ്, കൈലാഷ് പസ്വാന്‍ എന്നിവരാണ് മരിച്ചത്.


ആറുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരില്‍ മറ്റു മൂന്നുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച ബേനി നദിക്കു കുറുകെയുള്ള പാലത്തിലാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ ലോറി കാറിനെ മറികടക്കാന്‍ ശ്രമിക്കവെ മറിയുകയായിരുന്നു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍