Thursday, 5 September 2019

ട്രെയിനില്‍ നിന്നിറങ്ങവേ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റഫോമില്‍ തലയിടിച്ചു വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരം

നീലേശ്വരം: ട്രെയിനില്‍ നിന്നിറങ്ങവെ പ്ലാറ്റ്ഫോമില്‍ തലയടിച്ചു വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്. മംഗളൂരു ശ്രീദേവി കോളജ് ഓഫ് ഇന്റീരിയര്‍ ഡിസൈനിലെ ബിഎസ്സി ഇന്റീരിയര്‍ ഡിസൈനിങ്
വിദ്യാര്‍ഥി ചെറുവത്തൂര്‍ കൈതക്കാട് പയ്യങ്കി സാജിദ മന്‍സിലിലെ എ.എം. മുഹമ്മദ് ഇസ്മായിലിനാണു (19) പരുക്കേറ്റത്. ബുധനാഴ്ച വൈകിട്ടു മംഗളൂരു കണ്ണൂര്‍ പാസഞ്ചറില്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നതിനിടെയായിരുന്നു അപകടം.തലയ്ക്കാണ് പരുക്ക്. ഓടിക്കൂടിയവര്‍
ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ പ്രഥമശുശ്രഷ നല്‍കിയ ശേഷം മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്കു മാറ്റി.


SHARE THIS

Author:

0 التعليقات: