കാണാതായ യുവതിയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

നീലേശ്വരം: കാണാതായ യുവതിയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൈക്കടപ്പുറം ആശുപത്രിറോഡിന് സമീപത്തെ സുധാകരന്റെയും അനിതയുടെയും മകള്‍ സുനിത (34)യെയാണ് വീടിന് മുന്നിലെ പുറത്തേക്കൈ അണക്കെട്ടിനു സമീപത്തെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച രാത്രി പതിനൊന്നിന് വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. ബല്ലകടപ്പുറത്തെ പ്രദീപന്റെ ഭാര്യയാണ്. മകന്‍: ആദി. സഹോദരങ്ങള്‍: സുനീഷ്, സുജിത. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍