Wednesday, 18 September 2019

മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഹോസ്ദുര്‍ഗ്ഗ്: വെള്ളിക്കോത്ത് അടോട്ട് മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടോട്ടെ കുഞ്ഞിക്കണ്ണന്‍-പരേതയായ കല്യാണി ദമ്പതികളുടെ മകന്‍ കെ.പി. രമേശന്‍ (45) നെയാണ് ബുധനാഴ്ച്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു കേസുമായി ബന്ധപ്പെട്ടു ജയിലിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്.

ഭാര്യ: സുമ. മക്കള്‍: അനാമിക, അനശ്വര. സഹോദരങ്ങള്‍: രാധ, നാരായണന്‍, സുരേശന്‍, ഗണേശന്‍, സതീശന്‍. 
ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.


SHARE THIS

Author:

0 التعليقات: