Tuesday, 3 September 2019

ഇബ്രാഹിം ഫൈസി ജെഡിയാര്‍ നിര്യാതനായി

കാസര്‍കോട് : എസ്.കെ.എസ്.എസ്.എഫ് മുന്‍ ജില്ലാ പ്രസിഡന്റ്  ചെങ്കളയിലെ ഇബ്രാഹിം ഫൈസി ജെഡിയാര്‍ (37) നിര്യാതനായി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരമണിയോടെയാണ് അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

 പരേതനായ അബ്ദുല്‍ റഹിമാന്റെയും ആമിനയുടെയും മകനാണ്. ഭാര്യ: അനീസ. മക്കള്‍: ഹദിയ (എട്ട്), മുഹമ്മദ് നബ്ഹാന്‍ (നാല്). മയ്യിത്ത് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ചെങ്കള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.


SHARE THIS

Author:

0 التعليقات: