Wednesday, 4 September 2019

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു

വിദ്യാനഗര്‍: അസുിഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. എരുതുംകടവ് ബാരിക്കാട് മുഹമ്മദ് ഹനീഫയുടെ ഭാര്യ ഹസീന(33) വൃക്ക സംബന്ധമായ രോഗത്താല്‍ മരണപ്പെട്ടത്.  കഴിഞ്ഞ നാല് മാസത്തോളമായി ചികില്‍സയിലായിരുന്നു. 

മക്കള്‍: അദ്ഹനാന്‍ ഹഫീസ് (എട്ട് വയസ്). ഫാത്തിമ അമാന (നാല്). മൊഗ്രാല്‍ കെ.കെ പുറത്തെ അബൂബക്കര്‍- നബീസ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: കലന്തര്‍, ഖലീല്‍, അനീസ, അഫീന.
മയ്യത്ത് ഹിമായത്ത് നഗര്‍ ബദര്‍ ജുമാ മസ്ജിദില്‍ ഉച്ചയോടെ ഖബറടക്കും.


SHARE THIS

Author:

0 التعليقات: