Thursday, 12 September 2019

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

മുളിയാര്‍: പ്രസവത്തെ തുടര്‍ന്ന് യുവതി മരണപെട്ടു. ബോവിക്കാനം അമ്മങ്കോട് റഫീഖിന്റെ ഭാര്യാ റസീന (28) യാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രസവത്തിനായി കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ പുറത്തെടുതെങ്കിലും രക്തസ്രാവം നില്‍ക്കാത്തതിനെ തുടര്‍ന്ന് മംഗലാപുരം ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെ വെച്ചാണ് യുവതി മരണപ്പെട്ടത്. 

കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. പള്ളത്തടുക്കയിലെ ഇബ്രാഹിം- ഹൗവ്വാബി ദമ്പതികളുടെ മകളാണ് റസീന. മക്കള്‍ ആദില്‍(7) അമാന്‍ (5) സഹോദരങ്ങള്‍: റസിയ, റൗഫ്, റഷീദ്, റംല. ഭര്‍ത്താവ് റഫീഖ് ഖത്തറിലാണ്.


SHARE THIS

Author:

0 التعليقات: