സജീവ സുന്നി പ്രവര്‍ത്തകന്‍ മുട്ടത്തൊടിയിലെ ഫഖ് റുദ്ദീന്‍ ഹാജി നിര്യാതനായി

കാസര്‍കോട്: മുട്ടത്തൊടി ഹിദായത്ത് നഗറിലെ പൗരപ്രമുഖനും മുഹ് യദ്ദീന്‍ ജുമാ മസ്ജിദ് മുന്‍ വൈസ് പ്രസിഡന്റുമായ ഫഖ് റുദ്ദീന്‍ ഹാജി (80) നിര്യാതനായി. സിറാജുല്‍ ഹുദാ സുന്നി മദ്റസ കമ്മിറ്റി മുന്‍ ട്രഷററും മുട്ടത്തൊടി യൂണിറ്റ് എസ് വൈ എസ് പ്രസിഡന്റും സോണ്‍ എക്സിക്യൂട്ടീവ് മെമ്പറുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: റുഖിയ തുരുത്തി, മക്കള്‍: അബ്ദുല്‍ സലാം (അബുദാബി), അബ്ദുല്‍ അസീസ് (ഉമ്മുല്‍ഖുവൈന്‍), മന്‍സൂര്‍ (റാസല്‍ഖൈമ), അന്‍സാരി (ദുബൈ), സഊദ് (അബുദാബി).  മരുമക്കള്‍: താഹിറ, റൈഹാന, റസീന ആയിഷ, നൗഷീറ. സഹോദങ്ങള്‍: എച്ച്.കെ അബ്ദുല്‍ ഖാദര്‍, എച്ച്.കെ അബ്ദുല്‍ റഹ്മാന്‍, എച്ച്.കെ അബുബക്കര്‍, ബീഫാത്തിമ്മ, ജമീല, റുഖിയ. പരേതനായ എച്ച്.കെ മുഹമ്മദ് കുഞ്ഞി, എച്ച്.കെ അബ്ദുല്ല, മറിയുമ്മ. 

മയ്യത്ത് മുട്ടത്തോടി മുഹ്യ്യദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിയില്‍ ഖബറടക്കി.

നിര്യാണത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാപ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ അനുശോചിച്ചു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍