ബഹ്റൈനില്‍ ഹൃദയാഘാതംമൂലം കാസര്‍കോട് സ്വദേശി മരിച്ചു

കാസര്‍കോട്: ഓണസദ്യ കഴിച്ച് താമസസ്ഥലത്തേക്ക് മടങ്ങിയ കാസര്‍കോട് സ്വദേശി ബഹ്റൈനില്‍ ഹൃദയാഘാതംമൂലം മരിച്ചു. ചെറുപുഴ കമ്പല്ലൂരിലെ മോഹനന്‍ കോളിയാടനാ (56)ണ് മരിച്ചത്. ബഹ്‌റൈനില്‍ ഫോര്‍ പി.എം ന്യൂസ് പത്രത്തിന്റെ സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച ഉത്രാടദിനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സദ്യകഴിച്ച് ആഘോഷങ്ങള്‍ കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോയതായിരുന്നു. കിഴക്കേവീട്ടില്‍ കോളു- നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്ദു. മക്കള്‍: മാനസ, അഭിനന്ദ്( ഇരുവരും വിദ്യാര്‍ത്ഥികള്‍).

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍