മാണി സാറിനെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ എതിര്‍പ്പു പ്രകടിപ്പിച്ചയാളെ തന്നെ സ്ഥാനാര്‍ഥിയാക്കി. ചിഹ്നം വേണ്ടെന്നു പറഞ്ഞതും ഇതേ സ്ഥാനാര്‍ഥിയാണ്. എന്നാല്‍, ചിഹ്നം കിട്ടിയിരുന്നുവെങ്കില്‍ ജയിക്കുമായിരുന്നുവെന്നാണ് ജോസ് കെ മാണി ഇപ്പോള്‍ പറയുന്നത്. അതിന് ഉത്തരവാദി ഞാനല്ല. ജോസ് കെ മാണിയുടെ അപക്വമായ നിലപാടുകള്‍ മാത്രമാണ്. പാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ച് കാര്യങ്ങള്‍ നീക്കാത്തതും പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കി.
പാര്‍ട്ടിക്കകത്ത് ജയസാധ്യതയുള്ള പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നിട്ടും സ്ഥാനാര്‍ഥിയാക്കുന്നതിന് പരിഗണിക്കപ്പെട്ടില്ല. മാണി സാറിന്റെ വേര്‍പാടിനു ശേഷം പാര്‍ട്ടി പരാജയപ്പെട്ടതില്‍ കടുത്ത വേദനയും വിഷമവുമുണ്ട്. എന്തുകാരണത്താലാണ് തോല്‍വി സംഭവിച്ചതെന്നത് നിഷ്പക്ഷമതികള്‍ വിലയിരുത്തട്ടെയെന്ന് ജോസഫ് പറഞ്ഞു.
0 التعليقات: