Monday, 9 September 2019

പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂമില്‍ സാദാത്ത് ആണ്ടു നേര്‍ച്ചയും ആത്മീയ സമ്മേളനവും 13, 14 തിയ്യതികളില്‍

ബദിയടുക്ക: പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം എഡ്യൂക്കേഷന്‍ & ചാരിറ്റബിള്‍ സന്റെറില്‍ നടന്നു വരുന്ന സാദത്ത് ആണ്ടു നേര്‍ച്ചയും ആത്മീയ സമ്മേളനവും പെ്റ്റംബര്‍ 13,14 തിയ്യതികളില്‍ നടക്കും. 13 നു  ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന ആദൂര്‍ മഖാം  സിയാറത്തിന് സയ്യിദ് ഹസ്സന്‍ അബ്ദുള്ള ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹും  മുഹിമ്മാത്ത്  സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തിന് വൈ എം അബ്ദുല്‍ റഹിമാന്‍ അഹ്‌സനിയും നേതൃത്വം നല്‍കും. 

വൈകുന്നേരം 5 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ സിദ്ദീഖ് ഹനീഫി അന്നടുക്ക പതാക ഉയര്‍ത്തും.രാത്രി ഏഴു മണിക്ക് നടക്കുന്ന മഹ്ലറത്തുല്‍ ബദ്രിയക്ക് മുഹമ്മദ് റഫീഖ് സഅദി അളക്ക മജല്‍ നേതൃത്വം നല്‍കും. 

14 നു വൈകുന്നേരം നാല് മണിക്ക് സാദാത്ത് മൗലീദ് നടക്കും. മൗലീദിന് ശൈഖുനാ അല്‍ ഹാജി സീതികുഞ്ഞി മുസ്ലിയാര്‍ നേതൃത്വം നല്‍കും. വൈകിട്ട് 7 മണിക്ക് നടക്കുന്ന ആത്മീയ സമാപന സമ്മേളനത്തില്‍  സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളടുക്ക പ്രാര്‍ത്ഥന നടത്തും. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ അധ്യക്ഷത വഹിക്കും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി അല്‍ ഹൈദ്രൂസി കല്ലക്കട്ട ഉല്‍ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാദ്യക്ഷന്‍ അബ്ദുല്‍ ലത്തീഫ് സഅദി പഴസി മുഖ്യ പ്രഭാഷണം നടത്തും.

സമാപന കൂട്ട് പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് പി എസ് ആറ്റക്കോയ അല്‍ ബഹ്‌സാന്‍ തങ്ങള്‍ നേതൃത്വം നല്‍കും. സയ്യിദ് അബ്ദുല്‍ ഖാദര്‍ ബുഖാരി ആലൂര്‍, സയ്യിദ് അഷ്‌റഫ് അസ്സഖാഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് ഹാമിദ് അന്‍വര്‍ അല്‍ അഹ്ദല്‍ മുഹിമ്മാത്ത്,  സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മിനി സ്റ്റേറ്റ്, സയ്യിദ്‌കെ  പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് മുഹമ്മദ് യാസീന്‍ അല്‍ ഹൈദ്രൂസി സഖാഫി കല്ലക്കട്ട, സയ്യിദ് മുനീറുല്‍ അഹ്ദല്‍ മുഹിമ്മാത്ത്, സയ്യിദ് അബ്ദുല്‍ ലത്തീഫ് അഹ്‌സനി തങ്ങള്‍ പള്ളപ്പാടി, സയ്യിദ് ജമലുല്ലൈലി ഇമ്പിച്ചിക്കോയ തങ്ങള്‍ കാട്ടുകുക്കെ , ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപടി, അബ്ദുല്‍ ഖാദര്‍ സഖാഫി കട്ടിപ്പാറ,മുഹമ്മദ് സഖാഫി പാത്തൂര്‍ മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, ബഷീര്‍ പുളിക്കൂര്‍, അബൂബക്കര്‍ ഫൈസി കുമ്പഡാജെ, അബ്ദുല്‍ വാഹിദ് സഖാഫി ദേരടുക്ക, ബഷീര്‍ സഖാഫി കൊല്യം, ഇബ്രാഹിം ദാരിമി ഗുണാജെ, എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, ഹാഫിള് എന്‍ കെ എം ബെളിഞ്ച, അബൂബക്കര്‍ കാമില്‍ സഖാഫി, സുബൈര്‍ സഖാഫി കുട്ടശ്ശേരി, എസ് മുഹമ്മദ് മുസ്ലിയാര്‍, അബ്ദുല്ല സഅദി, അസീസ് ഹിമമി ഗോസാഡ, കബീര്‍ ഹിമമി സഖാഫി, റിയാസ് ഹനീഫി, ഫൈസല്‍ സൈനി തുടങ്ങിയവര്‍ സംബന്ധിക്കും. കെ എന്‍ ഇബ്രാഹിം സ്വാഗതവും എ കെ സഖാഫി കന്യാന നന്ദിയും പറയും.

പത്രസമ്മേളനത്തില്‍  സിദ്ധീഖ് ഹനീഫി അന്നടുക്ക(ചെയര്‍മാന്‍ സ്വാഗത സംഘം) എ കെ സഖാഫി കന്യാന(ജനാര്‍ സക്രെട്ടറി റൗളത്തുല്‍ ഉലൂം)കെ എന്‍ ഇബ്രാഹിം (ജനറല്‍ കണ്‍വീനര്‍) ഹാഫിള് എന്‍ കെ എം ബെളിഞ്ച (റൗളത്തുല്‍ ഉലൂം മീഡിയ സക്രെട്ടറി) ഹമീദലി മാവിനക്കട്ട (എക്‌സിക്യൂട്ടീവ് റൗളത്തുല്‍ ഉലൂം) ജലീല്‍ കന്യാന (ഫിനാന്‍സ്  സക്രെട്ടറി റൗളത്തുല്‍ ഉലൂം) ദാവൂദ് പഞ്ചിക്കല്‍ സംബന്ധിച്ചു. 


SHARE THIS

Author:

0 التعليقات: