Thursday, 5 September 2019

പോള്‍ മുത്തൂറ്റ് വധം: എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കി

കൊച്ചി:  പോള്‍ മുത്തൂറ്റ് വധക്കേസില്‍ എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ല എന്ന നിരീക്ഷണത്തിലാണ് കൊലക്കുറ്റത്തില്‍ നിന്ന് പ്രതികളെ കോടതി ഒഴിവാക്കിയിരിക്കുന്നത്.
ഒമ്പത് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച തിരുവനന്തപുരം സിബിഐ കോടതി വിധിയില്‍ എട്ട് പേരുടെയും ശിക്ഷ റദ്ദാക്കി. 

രണ്ടാം പ്രതി കാരി സതീഷിന്റെ ശിക്ഷ റദ്ദാക്കിയില്ല. സിബിഐ കോടതി വിധി ചോദ്യം ചെയ്ത് സതീഷ് മാത്രം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നില്ല.

കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ല എന്ന നിരീക്ഷണത്തിലാണ് കൊലക്കുറ്റത്തില്‍ നിന്ന് പ്രതികളെ കോടതി ഒഴിവാക്കിയിരിക്കുന്നത്. 2015ല്‍ വിധി വന്ന കേസില്‍ മറ്റു വകുപ്പുകളിലുള്ള ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ പ്രതികള്‍ക്ക് പുറത്തിറങ്ങാം. 

ഗൂഢാലോചന, അന്യായമായി സംഘം ചേരല്‍, മാരകായുധം ഉപയോഗിക്കല്‍, എന്നിവയാണ് കൊലപാതകത്തിന് പുറമെ പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരുന്ന മറ്റ് കുറ്റങ്ങള്‍.


SHARE THIS

Author:

0 التعليقات: