Monday, 9 September 2019

എട്ടുമാസം ഗര്‍ഭിണിമായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ബദിയടുക്ക: എട്ട് മാസം ഗര്‍ഭിണിമായ യുവതിയെ വീടിനുള്ളിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അബ്ദുള്‍ റഹ്മാന്റെ ഭാര്യ ജമീല (33)യാണ് മരിച്ചത്. 

ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടിലെ മറ്റുള്ളവരെല്ലാം ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാനായി പോയിരുന്നു. ഈ സമയം വീട്ടില്‍ തനിച്ചായിരുന്നു ജമീല. വൈകീട്ട് തിരിച്ചുവപ്പോഴാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍കണ്ടത്. എട്ടുമാസം ഗര്‍ഭിണിയായിരുന്ന യുവതി മഞ്ഞംപാറ സ്വദേശിനിയാണ്. ഒന്നര വര്‍ഷം മുമ്പാണ് ജമീലയും അബ്ദുര്‍ റഹ് മാനും വിവാഹിതരായത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകും. 


SHARE THIS

Author:

0 التعليقات: