Wednesday, 4 September 2019

ഗണേശോത്സവ പരിപാടിക്കിടെ യുവാവ് കുത്തേറ്റുമരിച്ചു

മംഗളൂരു: ഗണേശോത്സവ പരിപാടിക്കിടെ പുത്തൂരില്‍ യുവാവ് കുത്തേറ്റുമരിച്ചു. ഹിന്ദു ജാഗരണവേദി പ്രവര്‍ത്തകന്‍ കാര്‍ത്തിക് സുവര്‍ണയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 11.30 മണിയോടെ വാക്കുതര്‍ക്കത്തിനിടെ മൂന്നംഗസംഘം മൂര്‍ച്ചയേറി ആയുധം കൊണ്ട് കുത്തുകയായിരുന്നു.

നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമികള്‍ കാറില്‍ രക്ഷപ്പെട്ടിരുന്നു. പുത്തൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. കനത്ത പോലീസ് ബന്തവസ് ഏര്‍പ്പെടുത്തി. 


SHARE THIS

Author:

0 التعليقات: