Saturday, 7 September 2019

ജില്ലാ സഅദി സംഗമവും ശൈഖുനാ പി.എ ഉസ്താദ് ആണ്ട് നേര്‍ച്ചയും ഞായറാഴ്ച സഅദിയ്യയില്‍

ദേളി: ജാമിഅ സഅദിയ്യ ശരീഅത്ത് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ മജ്‌ലിസുല്‍ ഉലമഇസ്സഅദിയ്യീന്‍ ജില്ലാ കമ്മിറ്റി 'നമ്മുക്ക് സജ്ജരാവാം നമ്മുടെ സഅദിയക്കായി' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ സഅദി സംഗമവും പ്രമുഖ പണ്ഡിതനും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയും ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാളുമായിരുന്ന ശൈഖുനാ പി.എ ഉസ്താദ് അനുസ്മരണവും ഞായറാഴ്ച ഉച്ചയ്ക്ക്  1.30ന് ജാമിഅ സഅദിയ്യ മുത്വവ്വല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

 ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാള്‍ ശൈഖുനാ താജുല്‍ ഫുഖഹാഅ് ബേക്കല്‍ ഇബ്രാഹിം മുസ്ലിയാരുടെ അദ്ധ്യതയില്‍ സഅദിയ്യ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉല്‍ഘാടനം ചെയ്യും പ്രഫസര്‍ ഉബൈദുല്ലാഹി സഅദി മട്ടന്നൂര്‍ അനുസ്മരണ പ്രഭാഷണവും മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍ മുഖ്യപ്രഭാഷണവും നടത്തും പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി പദ്ധതി അവതരിപ്പിക്കും. 

സദര്‍ മുദരീസ് ശൈഖുനാ കെ.കെ ഹുസൈന്‍ ബാഖവി, പ്രഫസര്‍ അബ്ദുല്ല ബാഖവി കുട്ടശ്ശേരി, പ്രഫസര്‍ അബ്ദുലത്തീഫ് സഅദി കൊട്ടില, കെ.പി ഹുസൈന്‍ സഅദി കെ.സി.റോഡ്, മൊയ്തു സഅദി ചേരൂര്‍,കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി,മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന്, ഹസന്‍ സഅദി മള്ഹര്‍,അഷ്റഫ് സഅദി ആരിക്കാടി,അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട് ഇബ്രാഹിം സഅദി മുഗു,അഹ്മദ് സഅദി ചെങ്കള,ബഷീര്‍ സഅദി ചെറൂണി, നൗഫല്‍ സഅദി ഉദിനൂര്‍ ചര്‍ച്ചകള്‍ക്ക്  നേതൃത്വം നല്‍കും ഖത്തം ദുആ മജ്‌ലിസിന് ശൈഖുനാ സ്വാലിഹ് ഉസ്താദ് നേതൃത്വം നല്‍കും


SHARE THIS

Author:

0 التعليقات: