Wednesday, 25 September 2019

ബദ്ര്‍ നഗറില്‍ മഹ്‌ളറത്തുല്‍ ബദ്രിയ്യ വാര്‍ഷികവും സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രചരണവും വ്യാഴാഴ്ച

വിദ്യാനഗര്‍: തായല്‍ ചെട്ടുംകുഴി ബദ്ര്‍ നഗര്‍ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് സംയുക്തമായി മാസാന്തം സംഘടിപ്പിക്കുന്ന മഹ്ളറത്തുല്‍ ബദ്രിയ്യ വാര്‍ഷികവും സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രചരണവും വ്യാഴാഴ്ച രാത്രി ഏഴ് മണിക്ക് ബദര്‍ മസ്ജിദില്‍ നടക്കും.

കേരള മുസ്ലിം ജമാഅത്ത് സോണ്‍ ഉപാദ്ധ്യക്ഷന്‍ സയ്യിദ് അലവി അല്‍ ഐദറൂസി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും സര്‍ക്കിള്‍ എസ്.വൈ എസ് പ്രസിഡന്റ് അലി സഖാഫിയുടെ അദ്ധ്യഷതയില്‍ കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ.എം മഹ്മൂദ് മുട്ടത്തോടി ഉല്‍ഘാടനം ചെയ്യും. സോണ്‍ ഉപാധ്യക്ഷന്‍ ഇത്തിഹാദ് മുഹമ്മദ് ഹാജി മുഖ്യാതിഥിയായിരിക്കും. മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് മുഖ്യപ്രഭാഷണം നടത്തും .

മഹ്ളറത്തുല്‍ ബദ്രിയ്യക്ക് പ്രമുഖ ആത്മീയ പണ്ഡിതന്‍ സയ്യിദ് ഹംസ തങ്ങള്‍ രിഫാഈ നേതൃത്വം നല്‍കും. മസ്ജിദ് ഇമാം മുഹമ്മദ് മുസ്ലിയാര്‍, ഇബ്രാഹിം മുസ്ലിയാര്‍, ജഅ്ഫര്‍ സഖാഫി മധൂര്‍, സുബൈര്‍ സഅദി അറന്തോട്, അബ്ദുല്‍ റഹ്മാന്‍ മൗലവി ബദ്ര്‍ നഗര്‍ പ്രസംഗിക്കും ജമാഅത്ത് പ്രസിഡന്റ് അബ്ബാസ്, സി.എ.ഇബ്രാഹിം, ഷൗക്കത്ത്, മൊയ്തീന്‍ കുഞ്ഞി,സി.എ മുഹമ്മദ്, ഹസൈനാര്‍ സി.എ,ഖലീല്‍, മൂസ സി.എ സംബന്ധിക്കും


SHARE THIS

Author:

0 التعليقات: