Wednesday, 4 September 2019

സഅദിയ്യ ലീഡ്സ്; മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ ബഹുജന കണ്‍വെന്‍ഷന്‍ ഇന്ന്

മൊഗ്രാല്‍ പുത്തൂര്‍: സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ മുന്നോടിയായി സര്‍ക്കിള്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്ന സഅദിയ്യ ലീഡ്സ് ബഹുജന കണ്‍വെന്‍ഷന്‍ സോണ്‍ തല ഉദ്ഘാടനം ഈ മാസം ഇന്ന് രാത്രി 7 മണിക്ക് മൊഗ്രാല്‍പുത്തൂര്‍ സ്റ്റുഡന്‍ സെന്ററില്‍ നടക്കും. പെരിയഡുക്ക ബദ്രിയ എജ്യൂ സെന്റര്‍ ചെയര്‍മാന്‍ സയ്യിദ് ഫക്‌റുദ്ധീന്‍ അല്‍ ഹദ്ധാദ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തും.

കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍  പ്രസിഡന്റ് സുലൈമാന്‍ സാഖാഫിയുടെ അദ്ധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് അബ്ബാസ് സഖാഫി ചേരൂര്‍  ഉല്‍ഘാടനം നിര്‍വഹിക്കും.സഅദിയ പ്രചരണ സമിതി സോണ്‍ കണ്‍വീനര്‍ മുനീര്‍ സഅദി നെല്ലിക്കുന്ന് വിഷയാവതരണവും കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ ജന:സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്ന് പദ്ധതി അവതരണവും നടത്തും. സിറാജ് ദിനപത്രത്തിന്റെ ക്യാമ്പയ്ന്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് സോണ്‍ കോഡിനേറ്റര്‍ അബ്ദുല്‍ റസ്സാഖ് സഖാഫി കോട്ടക്കുന്ന് സംസാരിക്കും. 

സോണ്‍ പ്രചാരണ സമിതി ജന: കണ്‍വീനര്‍ അഹ്മദ് സഅദി ചെങ്കള  സോണ്‍ നേതാക്കളായ എ കെ കമ്പാര്‍,മുഹമ്മദ് ടിപ്പുനഗര്‍ SSF ഡിവിഷന്‍ പ്രസിഡന്റ് ബാദുഷ ഹാദി സഖാഫി SYS സര്‍ക്കിള്‍ പ്രസിഡന്റ് തമീം അഹ്‌സനി പെരിയഡുക്ക സംസാരിക്കും. 

SSF ഡിവിഷന്‍ നേതാക്കളായ തസ്ലീം കുന്നില്‍, അജ്മല്‍ ബള്ളൂര്‍, ഫാസില്‍ ബള്ളൂര്‍, സര്‍ക്കിള്‍ നേതാക്കളായ മുഹമ്മദ് പയ്യക്കി, സയ്യിദ് സീതിക്കോയ തങ്ങള്‍,മൊയ്തു ചൗക്കി, ബഷീര്‍ മിസ്ബാഹി എരിയാല്‍, ഹഖീം സഖാഫി മജല്‍, ലത്വീഫ് അംജദി, മുഹമ്മദ് മുണ്ടേക്കാല്‍,നിസാം മജല്‍, SSF സെക്ടര്‍ പ്രസിഡന്റ് സാജിദ് സഖാഫി മൊഗര്‍, ശൈഷാദ് ബദര്‍നഗര്‍, ഫാറൂഖ് ബള്ളൂര്‍, ഷാനിഫ് എരിയാല്‍, അഷ്‌റഫ് ബള്ളൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 
സര്‍ക്കിള്‍ കോര്‍ഡിനേറ്റര്‍ ഷഫീഖ് സഅദി കോട്ടക്കുന്ന് സ്വാഗതവും SYS സര്‍ക്കിള്‍ ജന:സെക്രട്ടറി സിറാജ് കോട്ടക്കുന്ന് നന്ദിയും പറയും.


SHARE THIS

Author:

0 التعليقات: