Thursday, 5 September 2019

ആഗോളതലത്തില്‍ സഅദിയ്യയുടെ സേവനം ശ്ലാഘനീയം -ബാഹസന്‍ തങ്ങള്‍

ബദിയടുക്ക: രാജ്യത്തിന്റെ യും സമൂഹത്തിന്റെയും സുസ്ഥിര ഭാവിക്കും സമാധാനത്തിനും നിലകൊള്ളുന്ന ജാമിഅ സഅദിയ്യ ആഗോളതലത്തിലും ചെയ്ത് വരുന്ന സേവനങ്ങള്‍ സാഭിമാനകരവും ശ്ലാഘനീയവുമാണെന്ന്  എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാ ഹസന്‍ പ്രസ്താവിച്ചു. ബദിയടുക്ക സോണ്‍ സഅദിയ്യ റീച്ച് ബഹുജന കണ്‍ വെര്‍ഷന്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് ജൗഹരി എരുമാട് മുഖ്യ പ്രഭാഷണം നടത്തി .ഇസ്മായീല്‍ സഅദി പാറപ്പള്ളി പദ്ധതി വിശധീകരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി അബൂബക്കര്‍ ഫൈസി കുമ്പടാജെ. ( ചെയര്‍മാന്‍:) വാഹിദ് സഖാഫി വടക്കാങ്ങര ,ബശീര്‍ സഅദി ചെറൂണി(വൈസ് ചെയര്‍) അബൂബക്കര്‍ സഅദി നെക്രാജെ (കണ്‍വീനര്‍) അബ്ദുല്ല സഅദി തുപ്പക്കല്‍, ഇഖ്ബാല്‍ ആലങ്കോള്‍ (വര്‍ക്കിംഗ് കണ്‍വീനര്‍) അബ്ദുല്ല സഖാഫി കന്യാന (ഫിനാന്‍സ്)എന്നിവരെ തെരഞ്ഞെടുത്തു.



SHARE THIS

Author:

0 التعليقات: