Wednesday, 25 September 2019

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി; പ്രചരണോദ്ഘാടന സമ്മേളനം വ്യാഴാഴ്ച തിരുവനന്തപുരത്ത്

ദേളി: ജാമിഅ സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ പ്രചരണോദ്ഘാടന സമ്മേളനം സെപ്തംബര്‍ 26ന് വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കും.

വ്യാഴാഴ്ച്ച വൈകീട്ട് 4 മണിക്ക് തിരുവനന്തപുരം എം.ഇ.എസ് ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ നൂറുല്‍ ഉലമ സ്‌ക്വയറില്‍ നടക്കുന്ന സമ്മേളനം ഉന്നത വിദ്യാഭ്യാസ വഖ്ഫ് മന്ത്രി ഡോ.കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. 

സഅദിയ്യയില്‍ ആരംഭിക്കുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം റിസര്‍ച്ച് സെന്ററിന്റെ ലോഗോ പ്രകാശനം വി.എസ് ശിവകുമാര്‍ എം.എല്‍.എ നിര്‍വ്വഹിക്കും. സമസ്ത വൈസ് പ്രസിഡന്റ് സിറാജുല്‍ ഉലമ ഹൈദ്രൂസ് മുസ്ലിയാര്‍ മുഖ്യാതിഥിയായിരിക്കും. 

അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം പ്രഭാഷണം നടത്തും. ഏഴൂര്‍ ശംസൂദ്ദീന്‍ മദനി, എ സൈഫുദ്ദീന്‍ ഹാജി, സിദ്ദീഖ് സഖാഫി നേമം, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, വിഴിഞ്ഞം അബ്ദുല്‍ റഹ്മാന്‍ സഖാഫി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, സയ്യിദ് സൈനുദ്ദീന്‍ ബാഅലവി, ത്വാഹ മഹ്ളരി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ത്വാഹ സഅദി കൊല്ലം, മുഹമ്മദ് സഅദി ബെള്ളൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.


SHARE THIS

Author:

0 التعليقات: