Sunday, 8 September 2019

സഅദിയ്യയില്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖ ഇന്ന്

ദേളി: ജാമിഅ സഅദിയ്യയില്‍ മാസന്തോറും നടന്ന് വരുന്ന ജാലാലിയ്യ ദിക്ര്‍ ഹല്‍ഖ ഇന്ന് വൈകുന്നേരം ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും.

വൈകുന്നേരം 7 മണിക്ക് നൂറുല്‍ ഉലമ എം എ ഉസ്താദ് മഖ്ബറ സിയാറത്ത്, തുടര്‍ന്ന് നടക്കുന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖയ്ക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍, എ.പി അബ്ദുള്ള മുസ്‌ലിയാര്‍ മാണിക്കോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 
ഉച്ചക്ക് രണ്ട് മണിക്ക് ബനാത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്ത്രീകള്‍ക്കുള്ള പ്രത്യേക കുടുംബ ക്ലാസ്സിന് കെ. പി ഹുസൈന്‍ സഅദി നേതൃത്വം നല്‍കും.


SHARE THIS

Author:

0 التعليقات: