Thursday, 5 September 2019

സഅദിയ്യ ലീഡ്സ്; ചെങ്കള സര്‍ക്കിള്‍ ബഹുജന കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച തെക്കില്‍ കോംപ്ലക്‌സില്‍

കാസറഗോഡ്: സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ മുന്നോടിയായി സര്‍ക്കിള്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്ന സഅദിയ്യ ലീഡ്സ് ചെങ്കള സര്‍ക്കിള്‍ ബഹുജന കണ്‍വെന്‍ഷന്‍ ഈ മാസം 6ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ചെര്‍ക്കള ഗവ:ഹയര്‍ സെക്ക
ന്‍ഡറി സ്‌കൂളിന് സമീപ്പമുള്ള തെക്കില്‍ കോംപ്ലക്‌സില്‍  നടക്കും.

കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീന്‍ അല്‍ ജിഫ്രി റഹ്മാനിയ്യ നഗര്‍ പ്രാര്‍ത്ഥന നടത്തും സര്‍ക്കിള്‍ കോഡിനേറ്റര്‍ നാസര്‍ ചേരൂര്‍ സ്വാഗതം ആശംസിക്കും.
സമസ്ത മുശാവറ ജില്ലാ സെക്രട്ടറി മൊയ്തു സഅദി  ചേരൂര്‍ അദ്ധ്യക്ഷം വഹിക്കും ജാമിഅ സഅദിയ്യ കേന്ദ്ര കമ്മിറ്റി അംഗം പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി  ഉല്‍ഘാടനം ചെയ്യും.
  മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് വിഷയാവതരണവും
മജലിസുല്‍ ഉലമായിസ്സഅദിയ്യീന്‍ കേന്ദ്ര കമ്മിറ്റി വര്‍ക്കിംഗ് സെക്രട്ടറി പാറപ്പള്ളി ഇസ്മായില്‍ സഅദി മുഖ്യപ്രഭാഷണവും നടത്തും. സോണ്‍ പ്രചരണ സമിതി ചെയര്‍മാന്‍ അബ്ബാസ് സഖാഫി ചേരൂര്‍ പ്രചരണ സമിതി പ്രഖ്യാപനം നടത്തും. ജനറല്‍ കണ്‍വീനര്‍ ബി.എം.അഹ്മദ് സഅദി ചെങ്കള പദ്ധതി അവതരിപ്പിക്കും.  ജില്ലാ കോഡിനേറ്റര്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി,അഷ്റഫ് ജൗഹരി എരുമാട്, മുഹമ്മദ് ടിപ്പു നഗര്‍, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ ഖാദര്‍ ഹാജി ചേരൂര്‍,എ.എം മഹമൂദ് മുട്ടത്തോടി,മുനീര്‍ എര്‍മാളം,ആഷിഫ് ആലംപാടി,എ.ആര്‍.മുട്ടത്തോടി, സി.എച്ച് ഇഖ്ബാല്‍ ബേവിഞ്ച പ്രസംഗിക്കും സര്‍ക്കിള്‍ നേതാക്കളായ ശാഫി ഹാജി ബെവിഞ്ച, അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട്, അബ്ദുല്‍ ഖാദര്‍ അമാനി പാണലം ,നാസര്‍ മളിയില്‍,അബ്ദുല്‍ റഹ്മാന്‍ സഅദി എര്‍മാളം,അബ്ദുല്‍ ലത്തീഫ് മൗലവി തുരുത്തി,അബൂബക്കര്‍ സിദ്ധീഖ് സഅദി തൈവളപ്പ്, ജുനൈദ് ചേരൂര്‍ സംബന്ധിക്കും


SHARE THIS

Author:

0 التعليقات: