Wednesday, 18 September 2019

സഅദിയ ഗോള്‍ഡന്‍ ജൂബിലി: യു എ ഇ പ്രചാരണോത്ഘാടനം വിജയിപ്പിക്കുക - കുറാ തങ്ങള്‍

മുസ്സഫഹ് : ഐ സി ഫ് - സഅദിയ കമ്മിറ്റി സംയുക്തമായി വുരുന്ന വ്യാഴ്ച മുസ്സഫ എം സി സി യില്‍ സംഘടിപ്പിക്കുന്ന ജാമിയ സഅദിയ അറേബ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന യു എ ഇ തല പ്രചാരണോത്ഘാടനവും ജലാലിയ റാത്തീബും വന്‍ വിജയമാക്കാന്‍ സുന്നി പ്രസ്ഥാനം രംഗത്തിറങ്ങണമെന്നു സഅദിയ ജനറല്‍ സെക്രട്ടറി സമസ്ത മുശാവറ അംഗവുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ അഭ്യര്‍ത്ഥിച്ചു.

 മുസ്ലിം നവോഥാന മുന്നേറ്റത്തിന് സമുന്നയ വിദ്യാഭ്യാസത്തിന്റെ ആവശ്യകത ലോകത്തിനു മുന്നില്‍ വരച്ച കാണിച്ചുകൊടുത്ത മഹത്തുക്കളായ താജുല്‍ ഉലമയുടെയും നൂറുല്‍ ഉലമയുടെയും കണ്‍സുല്‍ ഉലമയുടെയും ജീവിത പ്രതീകം കൂടിയാണ് സഅദിയ എന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഹിരസ്സാ സന്ദര്ശനാര്ഥം യു എ ഇ എത്തിയ താങ്കള്‍ക് മുസ്സഫ എം സി സി യില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സഅദിയ സമ്മേളന ബ്രൗസര്‍ പ്രകാശനം ചെയ്ട് സംസാരിക്കുകയായിരുന്നു. ഐ സി ഫ് നാഷണല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട്, കെ സി ഫ് - ജി സി സി ഫിനാന്‍സ് സെക്രട്ടറി അബ്ദുല്‍ ഹമീദ് സഅദി ഈശ്വരമംഗലം, ഇസ്മായില്‍ സഅദി മുക്കൂട്, കെ കെ എം സഅദി, അമീര്‍ ബാഖവി, ഉമ്മര്‍ സഅദി, അലി സഖഫി, തുടങ്ങിയവര്‍ സംബഡിച്ചു


SHARE THIS

Author:

0 التعليقات: